മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് എപ്രില്‍ 23ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ്  മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ വിവിധ മത വിഭാഗങ്ങള്‍, ജാതികള്‍, സമുദായങ്ങള്‍ തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ യാതൊരു പ്രവര്‍ത്തനങ്ങളിലും ഇടപെടരുതെന്നും ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍  പറഞ്ഞു.  ജാതിയുടെയോ മതത്തിന്റെയോ  പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കരുത്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും കളക്ടര്‍ അറിയിച്ചു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App