പുഴയിൽ കണ്ടെത്തിയ കാലുകൾ പണിക്കൻകുടി സ്വദേശിയുടേത്, അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു

     2005 കാലയളവിൽ പനംകുട്ടി ഭാഗത്ത് പുഴയുടെ തീരങ്ങളിൽ മുറിച്ചു മാറ്റിയ നിലയിൽ രണ്ടു മനുഷ്യക്കാലുകൾ കണ്ടെത്തിയ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.   ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ സാജു വർഗീസാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. കണ്ടെത്തിയ കാലുകൾ കൊന്നത്തടി പണിക്കൻകുടി കുന്നപ്പിള്ളിൽ ജോസഫിന്റെ മകൻ ജോസി (49) ന്റെതാണെന്ന് അന്വേഷണ സംഘം നടത്തിയ ഡി.എൻ.എ പരിശോധനയിൽ വ്യക്തമായി. ഇതോടെ ജോസിനെ കാണാതായത് സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസ് നടത്തി വന്നിരുന്ന അന്വേഷണവും ക്രൈം ബ്രാഞ്ച് ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചു. ശരീരഭാഗം മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് വെട്ടിമാറ്റിയിരിക്കുന്നതെന്ന് ഫോറൻസിക് മെഡിസിൽ വിഭാഗത്തിന്റെ പരിശോധനയിൽ ബോധ്യമായിട്ടുണ്ട്.  ജോസിന്റെ കൊലപാതകവുമായി  ബന്ധപ്പെട്ട് വിവരങ്ങൾ അറിയാവുന്ന പൊതുജനങ്ങൾ എത്രയും വേഗം ക്രൈം ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 04862 223983, സാജു വർഗീസ് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ - 9895794600, പൊലീസ് സൂപ്രണ്ട് - 9447662168. 

X
Read in App