പെരിഞ്ഞനത്ത് യുവാവിനെ കാറിൽ തട്ടികൊണ്ട് പോയി മർദ്ദിച്ചതായി പരാതി

This browser does not support the video element.

പെരിഞ്ഞനത്ത് യുവാവിനെ കാറിൽ തട്ടികൊണ്ട് പോയി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ യുവാവ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിത്സയിൽ. പെരിഞ്ഞനം വെസ്റ്റ് സ്വദേശി നടുവിൽത്തറ വീട്ടിൽ ഗോപിയുടെ മകൻ ദിൽജിത്തിനാണ് മർദ്ദനമേറ്റത്. മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ ഷിവാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്ന് ദിൽജിത്ത് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഷിവാസും സുഹൃത്തുക്കളും ചേർന്ന് ആഗസ്റ്റ് 15 ന് പെരിഞ്ഞനം വെസ്റ്റ് ബീച്ചിൽ മദ്യപിച്ചിരുന്നത് ദിൽജിത്തും സുഹൃത്തുക്കളും ചേർന്ന് ചോദ്യം ചെയ്യുകയും ഇതേ തുടർന്ന് ഇരുകൂട്ടരും തമ്മിൽ അടിപിടിയുണ്ടാകുകയും ചെയ്തു. ഇതിനിടെ പട്ടിക കൊണ്ടുള്ള അടിയേറ്റ് ഷിവാസിന് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഷിവാസ് പിറ്റേ ദിവസം കയ്പമംഗലം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഷിവാസിന്റെ പരാതിയിൽ ദിൽജിത്ത് അടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം ഷിവാസ് നാലംഗ സംഘത്തോടൊപ്പം കാറിൽ പെരിഞ്ഞനം ബീച്ചിലെത്തുകയും ദിൽജിത്തിനെ വീട്ടിൽ നിന്നിറക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി കോവിലകം കിഴക്ക് ഭാഗത്ത് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ദിൽജിത്തിനെ ഓട്ടോയിൽ കയറ്റി വിട്ടു. ദിൽജിത്തിന്റെ പരാതിയിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.

  • Related Post
X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App