രേഖകളില്ല: പറപ്പൂക്കാവ് പൂരത്തിന് എത്തിച്ച ആനയെ വനംവകുപ്പ് പിടിച്ചെടുത്തു

മതിയായ രേഖകൾ ഇല്ലാതെ എഴുന്നെള്ളിപ്പിനെത്തിച്ച ആനയെ വനംവകുപ്പ് പിടിച്ചെടുത്തു. ആനയെയും കയറ്റി കൊണ്ടുവന്ന ലോറിയും തൃശൂർ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. ആമ്പല്ലൂർ സ്വദേശിയുടെ കൈവശമുള്ള ശിവശങ്കരൻ എന്ന ആനയെ ആണ് വനംവകുപ്പ് പിടിച്ചെടുത്തത്. കേച്ചേരി പറപ്പൂക്കാവ് പൂരത്തിന് എഴുന്നെള്ളിക്കാൻ കൊണ്ട് വന്നതായിരുന്നു. ആനക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ലോറിക്ക് വനം വകുപ്പിന്റെ അനുമതിപത്രവും ഉണ്ടായിരുന്നില്ലത്രേ. ഉത്സവ എഴുന്നെള്ളിപ്പിനു കളക്ടറുടെ അനുമതിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും വേണമെന്നിരിക്കെ ഒരു പരിശോധനയും നടത്തിയിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. രേഖകളില്ലാത്തതിനാൽ ഉത്സവങ്ങളിൽ പങ്കെടുപ്പിക്കരുതെന്നു കാണിച്ച് നേരത്തെ കത്ത് നൽകിയിരുന്ന ആനയാണ് ശിവശങ്കരൻ. ഫോറെസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ഓഫീസർ ഭാസി ബഹുലേയൻ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എം.എസ് ഷാജി, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ രാജ്‌കുമാർ, ഇ.പി.പ്രതീഷ്, ജിതേഷ് ലാൽ എന്നിവരാണ് പിടികൂടിയത്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App