ബൈക്കിന് പിറകില്‍ കാറിടിച്ച് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു

ബൈക്കിന് പിറകില്‍ കാറിടിച്ച് യുവാവ് മരിച്ചു. പരുക്കേറ്റ സുഹൃത്ത് ആശുപത്രിയില്‍ ചികത്സയിലാണ്. കണ്ണൂര്‍ മാട്ടൂല്‍ നോര്‍ത്തില്‍ വി പി കെ ഹൗസില്‍ മൊയ്തുവിന്റെ മകന്‍ ആഷിര്‍ (24) ആണ് മരിച്ചത്. സൗത്ത് കളമശ്ശേരി രാജഗിരി കോണ്‍വെന്റ്റിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. പാലാരിവട്ടം ലോജിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിരുന്ന ആഷിര്‍ ശനിയാഴ്ച നടന്ന പരീക്ഷ എഴുതുന്നതിന് നാട്ടില്‍ നിന്ന് വന്നതായിരുന്നു.  ഗ്ലാസ് കോളനി ചെട്ടി മുക്കില്‍ വാടക വീട്ടില്‍ താമസിക്കുന്ന ആഷിര്‍ കൂട്ടുകാര്‍ക്കൊപ്പം സൗത്ത് കളമശ്ശേരിയില്‍ നിന്നും ചായ കുടിച്ച ശേഷം താമസസ്ഥലത്തേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ വന്ന ടൂറിസ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്കിലിടിച്ച കാര്‍ ടെലിഫോണ്‍ പോസ്റ്റിലും മതിലിലും ഇടിച്ചാണ് നിന്നത്. പോസ്റ്റിനും കാറിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന ആഷിറിനെ പിന്നില്‍ യാത്ര ചെയ്തിരുന്ന കൂട്ടുകാരനും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരണപ്പെടുകയായിരുന്നു. വാരിയെല്ലിനേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്. മാതാവ്: ആബിദ. സഹോദരങ്ങള്‍: ഹാദിയ, ഹംദ.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App