കടപ്പുറം പഞ്ചായത്തില്‍ നിരവധി പേര്‍ എസ് ഡി പി ഐയില്‍ ചേര്‍ന്നു

ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നതായി നേതാക്കള്‍ അറിയിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി അംഗം എം ഫാറൂക്ക്, ഗുരൂവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എച്ച് ഷാജഹാന്‍, കടപ്പുറം പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ് എന്നിവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മെംബര്‍ഷിപ്പ് നല്‍കി. പി.എം അയ്യൂബ്, വി.എസ് റാഫി എന്നിവര്‍ പങ്കെടുത്തു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App