തയ്‌ഖൊണ്‍ഡോ മല്‍സര ജേതാക്കളേയും ബ്ലാക്ക് ബെല്‍റ്റ് നേടിയവരേയും ആദരിച്ചു

This browser does not support the video element.

തയ്‌ഖൊണ്‍ഡോ അസോസിയേഷന്‍ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്‌ഖൊണ്‍ഡോ ബ്ലാക്ക് ബെല്‍റ്റ് നേടിയവര്‍ക്ക് അവാര്‍ഡ് ദാനവും സംസ്ഥാന സ്‌കൂള്‍, അമേച്വര്‍, യൂണിവേഴ്‌സിറ്റി മല്‍സര ജേതാക്കളെ ആദരിക്കലും സംഘടിപ്പിച്ചു. ചാവക്കാട് സ്പാറിങ് തയ്‌ഖൊണ്‍ഡോ അക്കാഡമിയില്‍ നടന്ന ചടങ്ങ് ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. തയ്‌ഖൊണ്‍ഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സിറാജ് പി ഹുസൈന്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ക്രൈബ്രാഞ്ച് എസ്.പി ആര്‍ ജയരാജന്‍ അവാര്‍ഡ് ദാനം നടത്തി. എ.സി ആനന്ദന്‍, എ.എച്ച് അക്ബര്‍, എം സുജേഷ്, അബ്ദുല്‍ അസീസ്, ഷൗക്കത്തലി, തയ്‌ഖൊണ്‍ഡോ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App