ഈ കുഞ്ഞിനെ ഇവർക്ക് രക്ഷിക്കണം; സന്മനസുള്ളവർ കനിയുമെങ്കിൽ‌‌

This browser does not support the video element.

കാത്തിരുന്ന് കിട്ടിയ കണ്മണിയെക്കണ്ട് കണ്ണീർ വാർക്കാനാണ് അഞ്ചൽ ചീപ്പുവയൽ സ്വദേശിനി വത്സലയുടെയും തമിഴ്നാട് രാജപാളയം സ്വദേശി ശശിയുടേയും വിധി. ഉദരത്തിൽ അവസാനിച്ച മൂന്ന് കുഞ്ഞിക്കാലുകൾക്ക് പകരം നാലാം തവണ ദൈവം സമ്മാനിച്ചത് രോഗങ്ങളുമായി ഒരു മകനെയാണ്. പേര് ആദിഷ്. രണ്ടര മാസത്തിനുള്ളിൽ ഈ കൈക്കുഞ്ഞുമായി ഇവർ ആശുപത്രികൾ കയറിയിറങ്ങുകയാണ്. എല്ലാ ആഴ്ചയും തിരുവനന്തപുരം എസ്‌.എ.ടി. ആശുപത്രിയിലെത്തണം. ശ്വാസകോശരോഗങ്ങളും ജനനേന്ദ്രിയ വൈകല്യവും വേട്ടയാടുന്ന കുഞ്ഞിനെ ഒക്കത്തിരുത്തി അൽപ്പം മുലപ്പാൽ നൽകാൻ പോലും കഴിയുന്നില്ല. സദാസമയവും മൂക്കിനുള്ളിൽ തിരുകിയ ട്യൂബിലൂടെയാണ് മുലപ്പാൽ നൽകുന്നത്. അഞ്ചലിലെ തുണിക്കടയിൽ ജീവനക്കാരായിരുന്ന ഇരുവരും അഞ്ച് വർഷം മുമ്പാണ് വിവാഹിതരായത്. വൽസലയുടെ മുത്തശ്ശിയുടെ നിർമാണം പൂർത്തിയാകാത്ത വീട്ടിൽക്കഴിഞ്ഞിരുന്ന ദമ്പതികൾ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇപ്പോൾ അഞ്ചൽ ചന്തമുക്കിലെ ഒരു ലോഡ്ജിലാണ് താമസം. നേരിയ പൊടിയും പുകയും പോലും ആദിഷിന്റെ ജീവൻ അപകടത്തിലാക്കുമെന്ന ആശങ്കയിലാണിവർ. മാത്രമല്ല വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനും ഇവർക്ക് ടൗണിലെ ലോഡ്ജിൽത്തന്നെ തുടരേണ്ട സ്ഥിതിയാണ്. സഹായത്തിന് ആരോരുമില്ലാത്ത ദമ്പതികൾ കുഞ്ഞിന്റെ വിദഗ്ധ തുടർചികിത്സയ്ക്കായി സന്മനസുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയാണിവർ. ഇന്ത്യൻ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ വൽസലയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായം നൽകാം. Ac/No 6487523160 IFSC: IBID000A146 Mob: Valsala: +9185898 89532

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App