നഗരത്തിലെ തേപ്പുകടയിൽ ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

This browser does not support the video element.

പുനലൂർ നഗരത്തിലെ തേപ്പുകടയിൽ ഉറങ്ങിക്കിടന്നയാളെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കാഞ്ഞിയിൽ വീട്ടിൽ ഐസക്ക് അലക്സാണ്ടർ(68) ആണ് മരിച്ചത്. പുനലൂർ ചെമ്മന്തൂരിൽ എസ്‌.സി, എസ്‌.ടി സർവീസ് സഹകരണ ബാങ്കിന് എതിർവശത്തെ കടയിൽ നിന്ന് രാവിലെ അഞ്ച് മണിയോടെ പുകയും തീയും ഉയർന്നതിനെ തുടർന്ന് നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. തീയണച്ചപ്പോഴേക്കും മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരു‌ന്നു. വർഷങ്ങളായി പുനലൂരിൽ തേപ്പുകട നടത്തി വരുന്ന ആളാണ് ഐസക്ക്. സംഭവ സമയം ഐസക്ക് മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. ഐസക്കിന്റെ സഹോദരന്റെ സ്റ്റേഷനറി കടയോടു ചേർന്നുള്ള കടമുറിയിലാണ് ഐസക്കിന്റെ തേപ്പുകടയും പ്രവർത്തിച്ചിരുന്നത്. ഇവിടെയാണ് ഐസക്ക് താമസിച്ചിരുന്നത്. ഭാര്യ ഈ സമയത്ത് കൊട്ടാരക്കരയിലായിലെ വീട്ടുജോലി സ്ഥലത്തായിരുന്നു. മൃതദേഹം കിടക്കുന്ന ഭാഗം പോലീസ് സീൽ ചെയ്ത് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആർ.ഡി.ഒ. അടക്കമുള്ളവരുടെ സാന്നിധ്യത്തിലാകും മൃതദേഹ പരിശോധന നടത്തുക. ഭാര്യ: എലൻ ഐസക്ക്. മക്കൾ: അഭിലാഷ്(പെയിന്റ് കടയിൽ സെയിസ്മാൻ) ആദർശ്(ഓട്ടോ ഡ്രൈവർ)

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App