ടി എന്‍ പ്രതാപനും കെ മുരളീധരനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ലോകസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി യു.ഡി.എഫ് തൃശൂര്‍ ലോക്‌സഭ സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപനും വടകര ലോക്‌സഭ സ്ഥാനാര്‍ഥി കെ മുരളീധരനും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഒരേസമയത്തായിരുന്നു ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തിയത്. പിന്നീട് ഇരുവരും പ്രചാരണ വിശേഷങ്ങള്‍ പങ്കുവെച്ച് മടങ്ങി. നിരവധി പ്രവര്‍ത്തകരും ഇവരെ അനുഗമിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോഴും ഇരുവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്നു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App