ആമ്പല്ലൂർ മേഖലയിലെ ബസ് സമരം പിൻവലിച്ചു

പാലിയേക്കര ടോൾ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെതുടർന്ന് ആമ്പല്ലൂർ മേഖലയിലെ ബസ് ജീവനക്കാരും ബസുടമകളും നടത്തിവന്ന സമരം ജില്ലാ കളക്ർ ടി.വി അനുപമയുമായി നടത്തിയ ചർച്ചയെതുടർന്ന് പിൻവലിച്ചു. ബസുകൾ ഉച്ച മുതൽ ഓടിത്തുടങ്ങും. ടോൾ പ്ലാസയിൽ പ്രത്യേക ട്രാക്കില്ലാത്തതിനാൽ സ്വകാര്യ ബസുകൾ അനുഭവിക്കേണ്ടി വരുന്ന ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്‌നങ്ങളും നാഷനൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്‌റുമായി അടിയന്തിരമായി ചർച്ച ചെയ്യുമെന്ന കളക്ടറുടെ ഉറപ്പിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. നാഷനൽ ഹൈവേ അതോറിറ്റി, ടോൾ പ്ലാസ ജീവനക്കാർ, പോലീസ് എന്നിവരെ ഉൾപ്പെടുത്തി കളക്ടർ ഉടൻ യോഗം വിളിച്ചുചേർക്കും. സ്വകാര്യ ബസുകൾക്ക് പ്രത്യേക ട്രാക്ക് അനുവദിക്കുന്ന കാര്യം ഉൾപ്പെടെ ചർച്ച ചെയ്യും. ടോൾ പ്ലാസയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ഇടപെടൽ നടത്തും. ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്‌നം തീരുംവരെ ബസ് ജീവനക്കാരെ മത്സരയോട്ടത്തിന് നിർബന്ധിക്കില്ലെന്നും വരുമാനത്തിന്റെ കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കില്ലെന്നും ബസുടമാ പ്രതിനിധികൾ ജീവനക്കാർക്ക് ഉറപ്പുനൽകി. തൃശൂർ-വരന്തരപ്പിള്ളി, തൃശൂർ-കല്ലൂർ റൂട്ടിലെ 65ഓളം ബസുകളാണ് വെള്ളിയാഴ്ച രാത്രി മുതൽ സമരം തുടങ്ങിയത്. യോഗത്തിൽ എ.ഡി.എം റെജി പി. ജോസഫ്, ബി.എം.എസ് ജില്ലാ സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ രാമൻ, ബസ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ ജോയിൻറ് സെക്രട്ടറി ജോയി, ആമ്പല്ലൂർ മേഖലാ ബസ് ഓണേഴ്‌സ് സെക്രട്ടറി ജോബി മഞ്ഞലി, ട്രഷറർ അബ്ദു തുടങ്ങിയവർ പങ്കെടുത്തു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App