ഭവന്‍സ് സ്കൂളില്‍ ഇനി പഠനത്തോടൊപ്പം റേഡിയോയും ആസ്വദിക്കാം

This browser does not support the video element.

പഠനത്തിനൊപ്പം വിനോദവും വിജ്ഞാനവും കൂട്ടിയിണക്കി തല്‍സമയം റേഡിയോ ആസ്വദിക്കാം. കോഴിക്കോട് ഭവന്‍ സ്‌കൂളിലാണ് സ്‌കൂള്‍ റേഡിയോ ഒരുക്കിയിരിക്കുന്നത്. നയന്റീന്‍ പോയന്റ് നയന്‍ ഒ റേഡിയോയിലൂടെ കുട്ടി റേഡിയോ ജോക്കികളാണ് ഈ ശബ്ദ വിരുന്നൊരുക്കുന്നത്. വിനോദവിജ്ജാന പരിപാടികളിലൂടെ വിദ്യാര്‍ത്ഥികളില്‍ നവ്യാനുഭവം പകര്‍ന്ന് മികവ് വളര്‍ത്തുകയാണ് റേഡിയോയിലൂടെ ചെയ്യുന്നത്. സ്‌കൂളിലെത്തുന്ന പ്രമുഖരുടെ അഭിമുഖങ്ങളും പഠനവിഷയങ്ങളും റേഡിയോയില്‍ കേള്‍ക്കാന്‍ കഴിയും. മലയാളത്തിനു പുറമേ , ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളിലും സംപ്രേക്ഷണമുണ്ട്.തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടി റേഡിയോ ജോക്കികള്‍ക്കൊപ്പം അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും  റേഡിയോയുടെ ഭാഗമാകുന്നുണ്ട്.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App