തൊടുപുഴ മർദ്ദനം: കുട്ടിയെ സന്ദർശിച്ച് മുഖ്യമന്ത്രി, നില ഗുരുതരം

തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായി മരണത്തോടു മല്ലടിക്കുന്ന ഏഴുവയസ്സുകാരന്റെ നില അതീവഗുരുതരം. കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. നില അതീവഗുരുതരമാണെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരുന്നുകളോട് കുട്ടി ഇപ്പോൾ പ്രതികരിക്കുന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരതയ്ക്ക് ഇരയായ ഏഴുവയസുകാരനു വേണ്ടിയുളള പ്രാർത്ഥനയിലാണ് നാട് ഒന്നടങ്കം.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App