മലയോര മേഖലയിൽ വരൾച്ച അതിരൂക്ഷം തോടുകളും പുഴകളും വറ്റിവരണ്ടു

This browser does not support the video element.

കനത്ത ചൂടില്‍ വരണ്ടുണങ്ങി മലയോര മേഖലയിലെ ജലാശയങ്ങള്‍ .മേഖലയിലെ പുഴകള്‍ മുതല്‍ ചെറുനീര്‍ച്ചാലുകള്‍ പോലും വരണ്ടുണങ്ങിയ സ്ഥിതിയിലാണുള്ളത്. കൊട്ടിയൂര്‍ ബാവലി പുഴ, ആറളം കക്കുവ പുഴ തുടങ്ങീ മേഖലയിലെ ചെറു കൈത്തോടുകളും നീരുറവകളും വറ്റിവരണ്ടതോടെ, മനുഷ്യ ജീവനൊപ്പം, കാട്ടുമൃഗങ്ങള്‍ക്കും പക്ഷിലതാദികളുടെ നിലനില്‍പ്പിനും വരള്‍ച്ച ഭീഷണിയായി തീര്‍ന്നിരിക്കുന്നു. കാലവര്‍ഷത്തില്‍ ഇരുകരകവിഞ്ഞൊഴുകിയ തോടുകളും പുഴകളും വരണ്ടുണങ്ങിയത് ജനങ്ങളിലും ആശങ്കയുണ്ടാക്കുന്നു. പുഴയോട് ചേര്‍ന്നുള്ള വീടുകളിലെ കിണര്‍ ജലം ക്രമാതീതമായി താഴ്ന്നിരിക്കുന്നു. വനത്തിനുള്ളിലും സമാനമായി സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും കാട്ടാന ഉള്‍പ്പെടെയുള്ള വന്യ ജീവികള്‍ ജനങ്ങള്‍ക്ക് ഭീഷണിയായി വനത്തിലേക്ക് മടങ്ങാതെ ഈ മേഖലകളില്‍ തമ്പടിച്ചിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം തോടുകളിലും പുഴകളിലും താല്‍കാലീക തടയണകള്‍ തീര്‍ത്ത് ജലം സംഭരിക്കാന്‍ പ്രവര്‍ത്തി നടത്തിയെങ്കിലും ഒരിറ്റ് ജലം പോലും ഇല്ലാതെ തടയണകള്‍ പുഴകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. കാലവര്‍ഷത്തിന് മുന്‍പ് പ്രകൃതി കനിഞ്ഞ് മഴ പെയ്തില്ലെങ്കില്‍ ജനം വലിയ യാതന തന്നെ അനുഭവിക്കേണ്ടി വരും

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App