അഴിക്കോട് ഗവ യു പി സ്കൂൾ വാർഷികവും സയൻസ് പാർക്കും ഉദ്ഘാടനം ചെയ്തു

This browser does not support the video element.

അഴിക്കോട് ഗവ.യു.പി.സ്കൂൾ വാർഷികാഘോഷം അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഐ. മിനിയും, സയൻസ് പാർക്ക് വൈസ് പ്രസിഡൻറ് ബി.ഷാജുവും ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് എം.സുൽഫിക്കർ അധ്യക്ഷനായി. നെടുമങ്ങാട് നഗരസഭാംഗം നൂർജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.എം. ഇല്ല്യാസ്, സബീന, പ്രഥമാധ്യാപിക ബേബി തോമസ്, സ്റ്റാഫ് സെക്രട്ടറി പി.ബി.സിന്ധു, എസ്.എം.സി. ചെയർമാൻ ഇസ്മായിൽ, അക്കാദമിക് കമ്മിറ്റി ചെയർമാൻ അബ്ദുൾ സമദ്, എം.പി.ടി.എ. പ്രസിഡൻറ് സൗദ, സ്കൂൾ ലീഡർ ഹിസാന ജന്നത്ത് എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥി സലീമിനെയും പെഡഗോജിസ്റ്റ് രഞ്ജിത്തിനെയും ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App