പ്രതാപനും രമ്യയും ബെന്നി ബെഹ്‌നാനും പത്രിക സമർപ്പിച്ചു

യു.ഡി.എഫ് സ്ഥാനാർഥികളായി തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും മല്സരിക്കുന്ന ടി.എൻ.പ്രതാപൻ, ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുന്ന രമ്യ ഹരിദാസ്, ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്ന ബെന്നി ബെഹ്‌നാൻ എന്നിവർ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു ശേഷം പൂങ്കുന്നത്ത് മുരളീ മന്ദിരത്തിലെത്തി കരുണാകരൻ സ്മൃതി മണ്ഡപത്തിലും, ശങ്കരംകുളങ്ങരയിൽ മുൻ മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ പ്രതാപൻ ഡി.സി.സി ഓഫീസിലെത്തി യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി കലക്ട്രേറ്റിലെത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ, മുസ്ലീംലീഗ് നേതാവ് സി.എച്.റഷീദ് തുടങ്ങിയവർ പ്രതാപനോടൊപ്പം ഉണ്ടായിരുന്നു. രമ്യ ഹരിദാസ് അനിൽ അക്കര എം.എൽ.എ അടക്കമുള്ള നേതാക്കളോടൊപ്പമെത്തി പാലക്കാട് കളക്‌ടർക്കാണ് പത്രിക സമർപ്പിച്ചത്. ബെന്നി ബെഹ്‌നാൻ എൽദോസ് കുന്നപ്പിള്ളി അടക്കമുള്ള നേതാക്കൾക്കൊപ്പമെത്തി എറണാകുളം കളക്‌ടർക്കാണ് പത്രിക സമർപ്പിച്ചത്. തൃശൂർ ലോകസഭാമണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസ് ചൊവ്വാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.  ചാലക്കുടിയിൽ ഇന്നസെന്റും ആലത്തൂരിൽ പി.കെ.ബിജുവും കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App