ചെർപ്പുളശ്ശേരിയിൽ വാട്ടർ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തിൽ പുഴുവിനെ കണ്ടെത്തി

This browser does not support the video element.

ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ചെറിയ പുഴുക്കളെ കണ്ടെത്തിയതായി പരാതി. നാലു സെന്റ് കോളനിയിലെ നൂര്‍ജഹാന്റെ വീട്ടില്‍ ലഭിച്ച വെള്ളത്തിലാണ് സെപ്റ്റിക് ടാങ്കില്‍ കാണുന്ന തരത്തില്‍ ചെറിയ പുഴുക്കളെ കണ്ടെത്തിയത്. കുറച്ചു നാൾ മുൻപ് വിതരണം ചെയ്ത വെള്ളത്തിലും ഇത്തരത്തില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. അന്നു തന്നെ നഗരസഭക്കും വാട്ടര്‍ അതോറിറ്റിക്കും പരാതി നല്‍കിയിരുന്നു. നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്നും പമ്പു ചെയ്യുന്ന വെള്ളത്തില്‍ പുഴുക്കളൊന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നു. വിതരണം ചെയ്യുന്ന പൈപ്പ് എവിടെയെങ്കിലും പൊട്ടി വെള്ളം ഇല്ലാത്ത സമയത്ത് പുഴുക്കള്‍ കയറിയതാകാം എന്നു കരുതുന്നുണ്ട്. വൃത്തിഹീനമായ ചിലയിടങ്ങളിലൂടെയൊക്കെ പൈപ്പ് പോകുന്നുണ്ട്. അവിടെയെവിടെയെങ്കിലും പൊട്ടി പുഴുക്കള്‍ കയറിയതാകാമെന്നു നഗരസഭ എച്ച്‌.ഐ. പറഞ്ഞു. ഈ വീട്ടില്‍ വിതരണം ചെയ്ത വെള്ളത്തില്‍ വീണ്ടും പുഴുക്കളെ കണ്ടെത്തിയതാണ് വീട്ടുകാര്‍ക്ക് ആശങ്കയായത്. പുഴുക്കളെ വീട്ടുകാര്‍ പാത്രത്തില്‍ ശേഖരിച്ചു വെച്ചിരിക്കയാണ്. ഈ കോളനിയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് കുഴല്‍ കിണറില്‍നിന്നുള്ള വെള്ളവും കിട്ടുന്നുണ്ട്. അതില്‍ പുഴുക്കളൊന്നുമില്ല. എന്നാല്‍ ആ വെള്ളത്തില്‍ ഒരു പാട അടിഞ്ഞു കൂടുന്നതിനാല്‍ ചായ ഉണ്ടാക്കിയാല്‍ ദുസ്വാദ് അനുഭവപ്പെടുന്നു. മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ടാക്കിയാലുള്ള സ്ഥിതിയും ഇതു തന്നെയാണ്. വെള്ളത്തില്‍ ലോഹാംശം കലരുന്നതാണോ എന്നു സംശയിക്കുന്നുണ്ട്.

X

സർക്കിൾ പാലക്കാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, പട്ടാമ്പി... അങ്ങനെ എല്ലായിടങ്ങളിലും 👉

പാലക്കാട് ജില്ലയിലെ 3000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App