ആര്‍.എം.പി നേതാവ് കെ.കെ രമയ്ക്കെതിരെ കേസ്

This browser does not support the video element.

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരെ ആര്‍.എം.പി നേതാവ് കെ.കെ രമ നടത്തിയ കൊലയാളി പരാമര്‍ശത്തില്‍ വടകര ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെ.കെ രമ ശ്രമിച്ചുവെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്. അതേസമയം രമയ്ക്ക് യു.ഡി.എഫ് സംരക്ഷണം നല്‍കുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പൊതുമധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെ.കെ രമ ശ്രമിച്ചുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. 171 ജി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കെ.കെ രമക്കെതിരെ മാതൃകാ പെരുമാറ്റം ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി തെരഞ്ഞെടുപ്പ് കമ്മീഷനേ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മറുപടി നല്‍കാന്‍ കെ.കെ. രമയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് നല്‍കി. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി കേസ് എടുത്തത്. അതേസമയം കെ.കെ രമയ്‌ക്കെതിരേയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ കോഴിക്കോട്ട് അറിയിച്ചു. രമയ്ക്ക് ആവശ്യമായ സംരക്ഷണം യുഡിഎഫ് നല്‍കുമെന്നും കൊലയാളി രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് എന്നും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App