വേനൽ ചൂടിൽ വളർത്തു മൃഗങ്ങൾക്ക് കൂടുതൽ പരിചരണം അത്യാവശ്യം

This browser does not support the video element.

കടുത്ത ചൂടിൽ നിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ ഭക്ഷണ കാര്യത്തിൽ കർഷകർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരളാഫീഡ്സ് ലിമിറ്റഡ് അറിയിച്ചു. പോഷക സന്തുലിതമായ തീറ്റ നൽകുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് കേരളാ ഫീഡ്സ് അസി.മാനേജർ ഡോ.കെ.എസ് അനുരാജ് അറിയിച്ചു. പകൽ 11 മുതൽ 5 വരെ വളർത്തുമൃഗങ്ങളെ തുറസായ ഇടങ്ങളിൽ കെട്ടരുത്. ധാരാളം ശുദ്ധജലം ഉറപ്പാക്കണം. കാലിത്തീറ്റ രാവിലെ 10ന് മുമ്പും 5ന് ശേഷവുമാണ് നൽകേണ്ടത്. തൊഴുത്തിന്റെ മേൽക്കൂരയിലും പശുവിന്റെ ദേഹത്തും നനച്ച ചണച്ചാക്ക് ഇടുന്നത് നല്ലതാണ്. വൈക്കോൽ, പിണ്ണാക്ക്, കാലിത്തീറ്റ മുതലായവ ചൂട് സമയങ്ങളിൽ നൽകാതെ രാവിലെയോ വൈകിട്ടോ മാത്രം നൽകണം.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App