കശുവണ്ടി മേഖലയിൽ പര്യടനം നടത്തി കെ എൻ ബാലഗോപാൽ

കശുവണ്ടിത്തൊഴിലാളികളുടെ സ്നേഹാദരം ഏറ്റുവാങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. എൻ. ബാലഗോപാൽ കൊറ്റംകര മാമ്പുഴ പെരിനാട് ഭാഗങ്ങളിലെ കശുവണ്ടി ഫാക്ടറികളിൽ പര്യടനം നടത്തി. ഫാക്ടറികളിൽ തൊഴിലാളികൾ ബാലഗോപാലിന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. കശുവണ്ടി മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനുവേണ്ടി എൽ. ഡി. എഫ്. സർക്കാർ എടുത്ത നടപടികൾ ബാലഗോപാൽ വിശദീകരിച്ചു. സ്ഥാനാർത്ഥി യോടൊപ്പം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സി. പി. ഐ. എം. കുണ്ടറ ഏരിയ സെക്രട്ടറി എസ്. എൽ. സജികുമാർ, സി. പി. ഐ. കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, എൽ. ഡി. എഫ്. നേതാക്കളായ ടി. എ. മജീദ്, ആർ. സുരേഷ് ബാബു, സി. സന്തോഷ് എന്നിവർ ഉണ്ടായിരുന്നു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App