വേലുതമ്പി ദളവ സേവാസമിതി പുരസ്‌കാരം അശ്വതി ജ്വാലക്ക് സമര്‍പ്പിച്ചു

വേലുതമ്പി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നടന്നു. ഇളമ്പള്ളൂരില്‍ നടന്ന ചടങ്ങില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍  വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ പുരസ്‌കാരം ജ്വാല ഫൗണ്ടേഷന്‍ ഡയറക്ടര്‍ അശ്വതി ജ്വാലക്ക് സമര്‍പ്പിച്ചു. സേവാസമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരകുറുപ്പ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എന്‍. എന്‍. മുരളി, സി. ആര്‍. രാധാകൃഷ്ണപിള്ള, കെ. സതീഷ്ചന്ദ്രന്‍പിള്ള, എസ്. കെ. ദീപു, എസ്. വിജയമോഹനന്‍ നായര്‍, ജി. എസ്. വിഷ്ണു എന്നിവര്‍ സംസാരിച്ചു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App