കെ സുരേന്ദ്രനായി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം വഴിപാട്

പത്തനംതിട്ടയിലെ NDA സ്ഥാനാർത്ഥി K സുരേന്ദ്രന്റെ വിജയത്തിനായി റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മതസൗഹാർദ്ധം വിളിച്ചോതി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം .ക്രൈസ്തവ വിശ്വാസിയായ വടശേരിക്കര സ്വദേശി ജോസഫ് താന്നിക്കൽ ഇടിക്കുളയാണ് സുരേന്ദ്രന്റെ വിജയത്തിനായി നെയ്യഭിഷേകം വഴിപാടായി നടത്തിയത്. K സുരേന്ദ്രൻ ,ഉത്രം നാൾ എന്ന പേരിലാണ് വഴിപാട് അയ്യപ്പന് സമർപ്പിച്ചത്.ഏത് മത വിശ്വാസിക്കും അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടുവാൻ K സുരേന്ദ്രന്റെ വിജയം അനിവാര്യമാണന്നും ,ഈശ്വരവിശ്വാസികളായ വർക്കും അയ്യപ്പ വിശ്വാസങ്ങൾ സംരക്ഷിക്കുവാൻ ത്യാഗങ്ങൾ നേരിടേണ്ടി വന്നവർക്കും മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളുടെ വിലയും തീഷ്ണതയും മനസിലാക്കുവാൻ കഴിയു എന്നുമാണ് ജോസഫ് ഇടിക്കുള പറയുന്നത്. ക്രൈസ്തവ വിശ്വാസ പ്രകാരം താൻ സുരേന്ദ്രന്റ വിജയത്തിനായി നടത്തുന്ന പ്രാർത്ഥനകൾക്കൊപ്പമാണ് അയ്യപ്പന് നെയ്യഭിഷേകവും നടത്തിയത്. ശബരിമല ദർശനം നടത്തിയിട്ടുള്ള ജോസഫ് ഇടിക്കുള ഇപ്പോൾ ശബരിമല നടയടച്ചിരിക്കുന്നതിനാലാണ് ശബരിമലയുമായി ഏറെ ബന്ധമുള്ള ,ശബരിമല അയ്യപ്പന്റെ തിരുവാഭരണം ചാർത്തുന്ന പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം തന്നെ നെയ്യഭിഷേകവഴിപാടിനായി തെരഞ്ഞെടുത്തത്‌. പ്രവാസിയായ ജോസ്ഥ് ഇടിക്കുള നാട്ടിലുള്ള ത്ര ദിവസങ്ങൾ K സുരേന്ദ്രന്റെ വിജയത്തിനായുള്ള പ്രചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ് .

X

സർക്കിൾ പത്തനംതിട്ട
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

പത്തനംതിട്ട, അടൂർ, റാന്നി, കോന്നി... അങ്ങനെ എല്ലായിടങ്ങളിലും 👉

പത്തനംതിട്ട ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App