രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മതനിരപേക്ഷ കൂട്ടായ്മയെ തകര്‍ക്കുന്നത്; എസ് ആര്‍ പി

This browser does not support the video element.

എന്‍ ഡി എ അധികാരത്തില്‍ വരാന്‍ ഇടയായാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മതനിരപേക്ഷ കൂട്ടായ്മയെ തകര്‍ക്കുന്നതാണെന്നും യെച്ചൂരിയുടെ ആവശ്യപ്രകാരമാണ് രാഹുല്‍ തെക്കെ ഇന്ത്യയില്‍ മത്സരിക്കുന്നതെന്ന വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് 2004 നെക്കാള്‍ മെച്ചപ്പെട്ട നില കൈവരിക്കുമെന്നും പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രാമുഖ്യമുള്ള സര്‍ക്കാരായിരിക്കും അധികാരത്തില്‍ വരുകയെന്നും എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App