ട്വന്റി 20 ചാലക്കുടിയിൽ മത്സരിക്കാനില്ല: ബെന്നി ബഹനാനെതിരെ പ്രതിഷേധം

ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ട്വന്റി20 പിന്മാറി. സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ജേക്കബ് തോമസ് ഐ.എ.എസ് രാജിവെച്ച് കളത്തിലിറങ്ങാമെന്ന് സമ്മതിച്ചെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോകുമോ എന്ന ആശങ്കയാണ് മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ എത്താനിടയായത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതിക്കു മുമ്പ് നിയമപരമായ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന സംശയം നിലനില്‍ക്കെ പത്രിക തള്ളിപ്പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പിന്മാറ്റം.  ചിഹ്നം ഉള്‍പ്പെടെയുള്ളവ അനുവദിച്ചു കിട്ടേണ്ടതുകൊണ്ട് പ്രചാരണത്തിന് കഷ്ടിച്ച് 20 ദിവസം മാത്രം ശേഷിക്കേ മത്സരരംഗത്ത് സജീവമാകാന്‍ കഴിയില്ലെന്ന തോന്നലാണു ട്വന്റിയെ പിന്മാറാന്‍ പ്രേരിപ്പിച്ചത്. ട്വന്റി20 ക്കെതിരെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹന്നാനെതിരെ പ്രതിഷേധിക്കും.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App