ഉത്തരങ്ങൾ എഴുതി നൽകി വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ ശ്രമം: തൊണ്ടി സഹിതം അധ്യാപികയെ പിടികൂടി

പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ എഴുതി നല്‍കിയ സ്‌കൂളിലെ അധ്യാപികയായ ചീഫ് സൂപ്രണ്ടിനെ പിടികൂടിയിട്ടും നടപടിയെടുത്തില്ല. കഴിഞ്ഞ ദിവസം കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തൊണ്ടിസഹിതം പിടികൂടിയത്. പത്താം ക്ലാസ് പരീക്ഷയില്‍ ഈ സ്‌കൂളില്‍ കോപ്പിയടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡി.ഇ.ഒ യുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തിയത്. സാധാരണഗതിയില്‍ കുട്ടികള്‍ നടത്തുന്ന കോപ്പിയടിയില്‍ നിന്നും വ്യത്യസ്തമായി സ്‌കൂളിലെ സൂപ്രണ്ട് പദവിയിലുള്ള അധ്യാപികതന്നെ ഉത്തരങ്ങള്‍ എഴുതിയ പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. ഇത് ഡി.ഇ.ഒ യുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടുകയായിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയെ ചീഫ് സൂപ്രണ്ട് പദവിയില്‍നിന്നും നീക്കം ചെയ്തതായാണ് വിവരം. പരീക്ഷകളുടെ അവസാന ദിവസങ്ങളിലാണ് ഇത്തരത്തിലുള്ള കൃത്രിമം വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. അതിനാല്‍ ഇതിനുമുമ്പ് നടന്ന പരീക്ഷകളിലെല്ലാം ഇത്തരം രീതികള്‍ ഈ അധ്യാപികയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്നാണ് അനുമാനം. നൂറുശതമാനം വിജയം നേടുന്നതിനായി സ്‌കൂള്‍ അധികൃതരുടെ അറിവോടെയാണ് അധ്യാപിക ഇത്തരത്തില്‍ ഉത്തരങ്ങള്‍ കുട്ടികള്‍ക്കു എഴുതിനല്‍കിയത്. അതിനാല്‍ അധ്യാപികയെ പിടികൂടികൂടിയെങ്കിലും സ്‌കൂള്‍ അധികൃതരുടെ സ്വാധീനത്താല്‍ സംഭവം ഒതുക്കിത്തീര്‍ത്തു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App