യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ നാമനിർദേശ പത്രിക സമർപ്പിച്ചു

ചാലക്കുടി മണ്ഡലം യു ഡി എഫ് സ്‌ഥാനാർഥി ബെന്നി ബഹനാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സാഫിറുള്ള മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ്, കൺവീനർ ടി. യു രാധാകൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് എൻ. വി. സി അഹമ്മദ് ഹാജി, കേരള കോൺഗ്രസ് (എം) നേതാവ് ബാബു ജോസഫ് എന്നിവരോടൊപ്പമെത്തിയാണ് ബെന്നി ബഹനാൻ പത്രിക സമർപ്പിച്ചത്. കാക്കനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് എം എൽ എ മാരായ പി. ടി. തോമസ്, വി. പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, മുൻ മേയർ ടോണി ചമ്മിണി, അബ്ദുൾ മുത്തലിബ്, ആശ സനൽ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App