ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ

ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ. കുട്ടംമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി കുടിയിലെ വെളിയത്തു പറമ്പിൽ ഓലിക്കൽമോഹനന്റെ മകൻ അരവിന്ദ് (24)ന്റെ മരണം കൊലപാതമാണന്ന സംശയമുയർന്നിട്ടുള്ളത്. ഇക്കഴിഞ്ഞ 26നാണ് വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെ മറ്റെരു വീടിന്റെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അരവിന്ദ് സാരി ഉപയോഗിച്ച് തൂങ്ങി മരിച്ചതായിട്ടാണ് കുട്ടംമ്പുഴ പോലീസ് കേസെടുത്തിട്ടുള്ളത്. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തിയപ്പോൾ പുരയിടത്തിലുള്ള വീടിന്റെ മുറ്റത്ത് അരവിന്ദ് മരിച്ചു കിടക്കുന്നതായാണ് കാണപ്പെട്ടത്. വാരിയിൽ തൂങ്ങി നിന്ന ഇയാളെ രക്ഷപ്പെടുത്തുവാൻ താഴെ ഇറക്കിയതായാണ് വീട്ടുകാർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ ഇത് ആസൂത്രിത കൊലപാതകമാണ ന്നും സാഹചര്യ തെളിവുകൾ ആ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും വീട്ടുകാർ പറയുന്നു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App