സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

നെല്ലിക്കട്ട പി ബി എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും മംഗലാപുരം കണച്ചുര്‍ മെഡിക്കല്‍ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി .കാസറഗോഡ് എം എല്‍ എ .എന്‍ എ നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്തു .പി ടി എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു .സ്‌കൂള്‍ ചെയര്‍മാന്‍ ഷഫീഖ് റസാഖ് ,മാനേജര്‍ ഇ അബൂബക്കര്‍ ഹാജി ,പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം ,അഡ്മിനിസ്‌ട്രേറ്റര്‍ എം എ മക്കാര്‍ ,ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രെസിഡന്റ് അനസ് എതിര്‍ത്തോട് .തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.തുടര്‍ ചികില്‍സ ആവിശ്യമുള്ളവര്‍ക്ക് സൗജന്യ നിരക്കില്‍ ലഭ്യമാക്കും. ജനറല്‍ മെഡിസിന്‍, ശ്വാസകോശ വിഭാഗം, ശിശുരോഗ വിഭാഗം, സര്‍ജറി വിഭാഗം, എല്ലുരോഗ വിഭാഗം, ഗൈനക്കോളജി , ഇ.എന്‍.ടി വിഭാഗം, കണ്ണുരോഗ വിഭാഗം തുടങ്ങിയ വിഭാഗം ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App