നെടുങ്കണ്ടത്ത്‌ ഓട്ടത്തിനിടെ ടോറസ് ലോറിയുടെ  മുൻ ക്യാബിൻ വേർപെട്ട് അപകടം

നിയന്ത്രണം നഷ്ടപ്പെട്ട ലോറി 2 കാറുകളിൽ ഇടിച്ച ശേഷം മതിലിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ഡ്രൈവർ ഓടി രക്ഷപെട്ടു.  മൂന്നാർ - കുമളി സംസ്ഥാന പാതയിൽ കല്ലാറിലെ സ്വകാര്യ ആശുപത്രിക്കു സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. തിരക്കേറിയ റോഡിൽ എതിരെ വന്ന വാഹനങ്ങളാണ് ലോറി ഇടിച്ചു തകർത്തത്. അപകടത്തിൽപെട്ട കാറുകളിൽ യാത്ര ചെയ്തവർക്ക് പരുക്കില്ല. ഒരു കാറിന്റെ മുൻവശവും, മറ്റൊരു കാറിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ഇടിയുടെ അഘാതത്തിൽ ഒരു കാർ റോഡിൽ വട്ടം കറങ്ങിയാണു നിന്നത്.  ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ ക്യാബിൻ ലോറിയിൽ നിന്നും വേർപെടുകയായിരുന്നു. ഇതിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ വാഹനത്തിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങിയ ലോറി എതിരെ നിന്നും വരികയായിരുന്ന 2 കാറുകളിൽ ഇടിച്ചു. ഇറക്കമിറങ്ങി നിരപ്പായ സ്ഥലത്ത് എത്തിയപ്പോൾ സമീപത്തെ വീടിന്റെ കല്ലുകെട്ടിലേയ്ക്ക് ഇടിച്ചു കയറി. ഇതിൻ്റെ ആഘാതത്തിൽ പിന്നോ‌‌ട്ട് തെറിച്ച് മെയിൻറോഡിൻ്റെ ഓരത്ത് നിന്നു. ഈ സമയം ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങി സമീപത്തെ കാട്ടിലേയ്ക്ക് ഓടിക്കയറി രക്ഷപെട്ടു. പോലീസ്‌ മേൽനടപടി സ്വീകരിച്ചു.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുമ്പൻചോല... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App