കരുവന്നൂരില്‍ യുവാവിന് സൂര്യഘാതമേറ്റു

ബൈക്കില്‍ യാത്ര ചെയ്യവേ കരുവന്നൂരില്‍ യുവാവിന് സൂര്യാഘാതമേറ്റു. കരുവന്നൂര്‍ പനംങ്കുളം സ്വദേശി കുണ്ടായില്‍ വീട്ടില്‍ മുരളിധരനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈക്കില്‍ സഞ്ചരിക്കവേ സൂര്യാഘാതമേറ്റത്. വീട്ടില്‍ നിന്നും കടയില്‍ പോയി വന്നയുടനെ ഷോള്‍ഡറിന് താഴെ ശരിരത്തിന് പുറത്തായി ചുട്ടുനീറ്റല്‍ അനുഭവപെടുകയും വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചപ്പോള്‍ പെള്ളലേറ്റത് പോലെ കാണപെടുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂര്യഘാതമേറ്റതാണെന്ന് സ്ഥിതികരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കേണ്ടതാണ്.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App