എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലിന്റെ മക്കള്‍

കാസര്‍കോട് ലോകസഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് കടലിന്റെ മക്കള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യതൊഴിലാളി മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയത്. ഫിഷറീസ് വകുപ്പ് തന്നെ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഓഖി ദുരന്തമുണ്ടായപ്പോഴും കേന്ദ്ര സഹായം മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. മത്സ്യതൊഴിലാളി മേഖലയ്ക്ക് ഇനിയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് കടലോര ജനതയെന്നും അവര്‍ പറഞ്ഞു എന്‍ ഡി എ ലോകസഭ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ റിട്ട.ഐ.എ.എസ് ശശിധരന്‍ ബി.ജെ.പി.ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.ശ്രീകാന്ത് ഷിബു നാരായണന്‍ ശശി കടപ്പുറം സുധിപ് കടപ്പുറം അന്‍ജു ജോസ്റ്റി തേജു കടപ്പുറം ജി.ചന്ദ്രന്‍ ഉമ കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App