വയനാട്ടിൽ 'ഇലക്ഷൻ കിംഗ് ' നോമിനേഷൻ നൽകി

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ നോമിനേഷൻ നൽകാൻ തമിഴ്നാട്ടിൽ നിന്ന് ' ഇലക്ഷൻ കിംഗ് ' എത്തി. ലോകത്ത് കൂടുതൽ ഇലക്ഷനുകളിൽ മത്സരിച്ച ആളാണ് ഡോ.പത്മരാജൻ എന്ന മലയാളി. ഇന്ന് രാവിലെ വയനാട് ജില്ലാ കളക്ടർക്ക് അദ്ദേഹം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. തോൽക്കാനായാണ് പത്മരാജൻ ഇലക്ഷനുകളിൽ മത്സരിക്കുന്നത്. ഇരുന്നൂറ്റി ഒന്നാമത്തെ നോമിനേഷൻ വയനാട്ടിൽ നൽകുമ്പോൾ ഏറ്റവും കൂടുതൽ ഇലക്ഷന് തോറ്റ ആൾ എന്ന ലോക റെക്കോർഡിൽ അഭിമാനം കൊള്ളുകയാണ് പത്മരാജൻ. ഇരുപത്തി നാലാമത് വയസ്സു മുതൽ മത്സര രംഗത്തുള്ള പത്മരാജൻ മൂന്നര വയസുകാരൻ മകനെ വിട്ടും പത്രിക സമർപ്പിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി. കെ.ആർ പത്മരാജൻ, എ.പി ജെ.അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, റാം നാഥ് ഗോവിന്ദ്, നരേന്ദ്ര മോദി, എ.ബി വാജ്പേയ്, ജയലളിത, കരുണാനിധി തുടങ്ങി 85 ലധികം വി.വി ഐപികൾക്കെതിരെ മത്സരിച്ചിട്ടുണ്ട് ഇദ്ദേഹം. 1991 ൽ നരസിംഹ റാവുവിനെതിരെ മത്സരിച്ചപ്പോൾ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചിരുന്നു. ഒടുവിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവൻ പണയം വച്ച് സ്ഥാനാർത്ഥിയാകേണ്ടി വന്ന നിമിഷങ്ങളെകുറിച്ചും പത്മരാജൻ വാചാലനാകുന്നുണ്ട്. ജയിക്കാനല്ല പത്മരാജന്റെ ഈ അങ്കപ്പുറപ്പാട്. വോട്ടർമാരോട് തനിക്ക് വോട്ടു ചെയ്യരുതെന്ന് വയനാട്ടിലെ സമ്മതിദായകരോടും പറഞ്ഞ് മീശയും പിരിച്ച് പത്മരാജൻ മേട്ടൂരിലേയ്ക്ക് ബസ്സ് കയറി.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App