പണിക്കരപുറായയിൽ ചീക്കോട് കുടി വെള്ള പദ്ധതി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി

This browser does not support the video element.

ചീക്കോട് കുടി വെള്ള പദ്ധതി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി ,എടവണ്ണപ്പാറ പണിക്കരപ്പുറായ അങ്ങാടിയിലാണ് പൈപ്പ് പൊട്ടിയത്. ഇതോടെ റോട്ടിലൂടെ ശക്തിയിൽ വെള്ളമൊഴുകി. നിമിഷ നേരം കൊണ്ടു് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. രണ്ട് ദിവസം മുമ്പ് ഇവിടെ ചെറിയ ലീക്കുണ്ടായിരുന്നു ഇത് വാർഡ് മെമ്പർ സുഹറ അറിയിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വെള്ളം ഇപ്പഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്, വാഴക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ജമീല ടീച്ചർ സ്ഥലത്തെത്തി. വാൽവ് അടച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App