കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് നാളെ മുതല്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ അഞ്ചു ദിവസമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക.   വൈകീട്ട് 3.30ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം 6.45ന് ഡല്‍ഹിയില്‍ എത്തും. ഡല്‍ഹിയില്‍ നിന്ന് 9.5ന് പുറപ്പെടുന്ന വിമാനം 12.15ന് കണ്ണൂരിലെത്തും.  എയര്‍ ഇന്ത്യയുടെ സര്‍വീസ് ഡല്‍ഹി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. കോഴിക്കോട് നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യയുടെ സര്‍വീസ് വലിയ അനുഗ്രഹമാവും.  കണ്ണൂരില്‍ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും തുടക്കമായിട്ടുണ്ട്. സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ ആണ് കൊച്ചിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്നും സര്‍വ്വീസുകള്‍ ആരംഭിച്ചത്. കൊച്ചിയിലേക്കുള്ള ഒന്നാമത്തെ വിമാനം രാവിലെ 7.25ന് പുറപ്പെട്ട് 8.25ന് എത്തിച്ചേരും.  വൈകീട്ട് 4.45ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന രണ്ടാമത്തെ വിമാനം 5.55ന് കൊച്ചിയില്‍ എത്തും. കൊച്ചിയില്‍ നിന്ന് തിരികെ കണ്ണൂരിലേക്ക്  9.05നും 11.35നും ആണ് സര്‍വ്വീസുകള്‍. ഉച്ചക്ക് 1.05ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം വിമാനം 2.25ന് അവിടെ എത്തിച്ചേരും. ഉച്ച കഴിഞ്ഞ് 2.45ന് തിരികെ പുറപ്പെടുന്ന വിമാനം വൈകീട്ട് 4.10ന് കണ്ണൂരില്‍ എത്തും.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App