മുഖ്യമന്ത്രിയുടെ ചിത്രം വരച്ച് സമ്മാനിച്ച് അക്ഷയ്

This browser does not support the video element.

എട്ടാം ക്ലാസ്സുകാരൻ അക്ഷയ് വരച്ച തന്റെ ചിത്രത്തിലേക്ക് നോക്കി മുഖ്യമന്ത്രി ഒരു നിമിഷം നിന്നു, പിന്നെ ചിരിച്ചു. തീരദേശ സംഗമത്തിൽ പങ്കെടുക്കുന്നതിനായി വലപ്പാട്ടേയ്ക്കുള്ള യാത്രക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുങ്ങല്ലൂർ  പി ഡബ്ലി യു ഡി റസ്റ്റ് ഹൗസിൽ എത്തിയ സമയത്താണ് അക്ഷയ് താൻ വരച്ച ചിത്രം സമ്മാനിച്ചത്. മുഖ്യമന്ത്രി കൊടുങ്ങല്ലൂരിലെത്തുന്നതറിഞ്ഞ അക്ഷയ് നാൽപ്പത് മിനിറ്റു കൊണ്ടാണ് ചിത്രം വരച്ചത്. ചിത്രം സ്വീകരിച്ച ശേഷം അക്ഷയിനെ അഭിനന്ദിച്ചാണ് മുഖ്യമന്ത്രിയാത്രയാക്കിയത്. വി.ആർ സുനിൽ കുമാർ എം എൽ എ, നഗരസഭാ ചെയർമാൻ കെ.ആർജൈത്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, സി പി എം ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ്, പി.എം അഹമ്മദ് എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം പണിക്കശ്ശേരി ബിനോയിയുടെ മകനായ അക്ഷയ് കടലാസ് പെന്‍സില്‍ കൊണ്ട് ഇതിനകം നൂറ് കണക്കിന് ചിത്രങ്ങൾ വരച്ചിട്ടുണ്ട്.  

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App