ലോട്ടറി കടയിൽ കയറി ലോട്ടറിയും പണവും തട്ടിയെടുത്ത കേസിൽ ഗുണ്ട അറസ്റ്റിൽ

കറുകച്ചാൽ എൻ എസ് എസ് ജങ്ഷനിൽ ലോട്ടറി കട നടത്തുന്ന കൂത്രപ്പള്ളി കൈയാറ്റുകുന്നിൽ പി കെ ഗോപിയുടെ കടയിൽ ഞായറാഴ്ച വൈകുന്നേരം അതിക്രമിച്ചു കയറി അക്രമം നടത്തുകയും കടയിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത കേസിൽ ചമ്പക്കര ചിറയ്ക്കൽ ചക്കിട്ടപ്പറമ്പിൽ സന്തോഷിനെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ക്രിമിനൽ കേസുക ളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.തൃക്കൊടിത്താനം, ചങ്ങനാശേരി, കോട്ടയം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. കഞ്ചാവ് കേസിൽ മൂന്നു മാസത്തെ ശിക്ഷ കഴിഞ്ഞു പത്തു ദിവസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ ഗുണ്ട നിയമ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കറുകച്ചാൽ സി ഐ സി കെ മനോജ് , എസ് ഐ തമ്പി, എ എസ് ഐ സുനിൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ആന്റണി, സാൻജോ ,സിവിൽ പോലീസ് ഓഫീസർമാരായ ലാൽ ചന്ദ്രൻ, അനിൽ കുമാർ, ഉണ്ണികൃഷ്ണൻ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App