രാഹുൽ ഗാന്ധിയെ ഇങ്ങനെ പേടിക്കണോ?

വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെ പത്രമാധ്യമങ്ങളില്‍ രാഹുല്‍ നിറഞ്ഞുനിന്നപ്പോഴും ഏറ്റവുംകൂടുതല്‍ 'രാഹുല്‍' എന്നപേര് നിറഞ്ഞുനിന്നത് സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിലാണ്. പത്രത്തിന്റെ എഡിറ്റോറിയല്‍പേജിലും, മുഖപ്രസംഗമുള്‍പ്പടെ എല്ലാ പേജിലും രാഹുലിനെതിരെയാണെങ്കിലും അദ്ദേഹത്തിന്റെ പേര് നിറഞ്ഞുനിന്നു. ഇരുപതോളം ചെറുതും വലുതുമായ വാര്‍ത്തകളും മുഴുവന്‍പേജ് എഡിറ്റോറിയലും ദേശാഭിമാനി ഇതിനായി മാറ്റിവെച്ചു. ദേശീയരാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി  സി.പി.എം.ഉള്‍പ്പടെ ഇടതുപാര്‍ട്ടികള്‍ മുന്നില്‍ വെച്ചിരിക്കുന്ന രാഹുലിനെ കേരളത്തില്‍ ഭയപ്പെടുന്നതിന്റെ തെളിവാണിതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App