ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ അവകാശ സംരക്ഷണ യാത്ര 12 ന് പ്രയാണമാരംഭിക്കും

This browser does not support the video element.

ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല നയിക്കുന്ന അവകാശ സംരക്ഷണ യാത്ര ചൊവ്വാഴ്ച കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിക്കും. തിരുവനന്തപുരം വരെ നടത്തുന്ന യാത്രയുടെ ഉദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്റെ രാജ്യം എന്റെ അവകാശം എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് യാത്ര നടത്തുന്നത്. യാത്രയില്‍ സംഘടനയുടെ ദേശീയ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ അണിചേരും. വിവിധ ജില്ലകളില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങുന്ന യാത്ര 12 ന് തിരുവനന്തപുരത്ത് സമാപിക്കും. ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല, ദേശീയ ട്രഷറര്‍ എം വി ജി നായര്‍, ദേശീയ വൈസ് പ്രസിഡണ്ട് പ്രദീപ് കുമാര്‍, കെ വി സതീശന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, കെ ബി മുഹമ്മദ് കുഞ്ഞി, ജമീല അഹമ്മദ്, നാസര്‍ ചെര്‍ക്കളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App