മാണിക്കോത്ത് ഫിഷറീസ് സ്‌കൂള്‍ വാര്‍ഷികാഘോഷം  വര്‍ണ്ണാഭമായി

മാണിക്കോത്ത് ഗവ: ഫിഷറീസ് യു പി സ്‌കൂള്‍ അറുപത്തിനാലാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായ പരിപാടികളാല്‍ ശ്രദ്ധേയമായി. മാനവ സ്‌നേഹവും മത മൈത്രിയും ഉണര്‍ത്തുന്ന സംഗീത ശില്‍പം, താളവും രാഗവും സമന്വയിപ്പിച്ച് കാണികളെ അമ്പരപ്പിച്ച്  കൊണ്ടും,  ദേശസ്‌നേഹം വിളിച്ചോതിക്കൊണ്ടുള്ള വണ്ണാഭമായ  ചടുല നൃത്തച്ചുവടുകളാല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി.  സര്‍വീസില്‍ നിന്നും വിരമിക്കുന്ന വിന്‍സണ്‍ മാത്യു, കുമുദ കുമാരി എന്നീ അദ്ധ്യാപകര്‍ക്കുള്ള  യാത്രയയപ്പ് സമ്മേളനവും നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി എ  പ്രസിഡണ്ട്  മാണിക്കോത്ത് അശോകന്‍ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍  എം.വി രാമചന്ദ്രന്‍  സ്വാഗതം പറഞ്ഞു. ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍  അബ്ദുള്‍ കരീം, ബി.പി ഒ  കെ.വി.ദാമോദരന്‍, എം. എന്‍ മുഹമ്മദ് ഹാജി (മാണിക്കോത്ത്), മദര്‍  പി ടി എ പ്രസിഡണ്ട്  സന്ധ്യ പി ടി എ വൈസ് പ്രസിഡന്റ് കരീം മൈത്രി, എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ മാഷ്  നന്ദിയും പറഞ്ഞു 

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App