ഓട്ടോറിക്ഷ തൊഴിലാളികളുടെ മീറ്റർ സീൽ ചെയ്യുന്നത് ആഴ്ചയിൽ ഒരുദിവസമായി പരിഗണിക്കണം: ബി എം എസ്

ഓട്ടോറിക്ഷ തൊഴിലാളികളുടെ മീറ്റർ സീൽ ചെയ്യുന്നത് ഇപ്പോൾ മാസത്തിൽ രണ്ട് തവണ എന്നത് ബുദ്ധിമുട്ട് ഉളവാക്കുന്നതാണ് വണ്ടികളുടെ ബാഹുല്യവുമൂലം സമയനഷ്ടവും ജോലി നഷ്ടവും ബാധിക്കുന്നു. അതു കൊണ്ട് അതാത് കേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരുദിവസം ആക്കണമെന്ന് കാസർഗോഡ് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘം കാഞ്ഞങ്ങാട് പീ .സ്മാരകത്തിൽ നടന്ന സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുന്നുമ്മലിൽ നിന്നും പുറപ്പെട്ട പ്രകടനത്തിനു ശേഷം നടന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അനിൽ ബി.നായർ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ഭാരവാഹികളായ ഗോവിന്ദൻ മടിക്കൈ ,ഉമശൻ എസ്.കെ, വിശ്വനാഥഷെട്ടി, വിജേഷ് നീലേശ്വരം, ഭരതൻ കല്ല്യാൺ റോഡ്,നവീൻകുമാർ ചേറ്റുകുണ്ട് എന്നിവർ സംസാരിച്ചു. ബാബു കെ വി സ്വാഗതവും മേഖല സെക്രട്ടറി രതീഷ് കല്യാണം നന്ദിയും പറഞ്ഞു.  പുതിയ ഭാരവാഹികളായി അനിൽ ബി.നായർ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി ഉമേശൻ എസ്.കെ, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, ശിവൻ ഇരിയ, ഭരതൻകല്യാൺ റോഡ്, സെക്രട്ടറിയായി കെ.വി.ബാബു, ജോയിന്റ് സെക്രട്ടറിയായി നവീൻ ചേറ്റുകുണ്ട് ,വിജേഷ് നീലേശ്വരം, ശിവരാമൻ പെർള, സദാശിവ മുള്ളേരിയ ,മോഹൻദാസ് കാസർഗോഡ് ട്രഷററായി വിശ്വനാഥഷെട്ടി എന്നിവരെ തെരഞ്ഞെടുത്തു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App