ചെമനാട്ടെ വിവാഹത്തിൽ പങ്കെടുക്കാൻ എം.എ. യുസഫലിയുടെ മകൾ എത്തിയത് ഹെലികോപ്ടറിൽ

ചെമനാട്ടെ വിവാഹത്തിൽ പങ്കെടുക്കാൻ യൂസഫലിയുടെ മകളെത്തിയത് ഹെലികോപ്ടറിൽ. ആകാശത്ത് വട്ടം കറങ്ങിയ ഹെലികോപ്ടർ ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കുൾ ഗ്രൗണ്ടിൽ ഞായറാഴ്ച രാവിലെ 11 ഓടെ വന്നിറങ്ങിയപ്പോൾ പരിസരവാസികൾക്ക് ആകാംക്ഷയും കൗതുകവുമായി. ഹെലികോപ്ടറിൽ നിന്ന് ഇറങ്ങി വന്ന പ്രമുഖ വ്യവസായി എം.എ.യൂസഫ് അലിയുടെ മകൾ സബീന യൂസഫ് അലിയെ ചെമനാട്ടെ കല്ലുവരമ്പ് ബദരിയ മൻസിലിലെ മുഹമ്മദ് ശിഹാബുദ്ധീനും കുടുംബവും സ്വീകരിച്ചു. സബീനയുടെ ഭർത്താവ് ഡോ. ശംഷീറിന്റെ ഉടമസ്ഥതയിലുള്ള ഹെൽത്ത് കെയറിലെ ഡെപ്യൂട്ടി ഫിനാൻസ് മാനേജരാണ് ശിഹാബുദ്ദീൻ. ഇവരുടെ സഹോദരൻ അബുദാബിയിലെ സിവിൽ എഞ്ചിനീയറായ മുഹമ്മദ് സിനാന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് സബീന എത്തിയത്. ഡോ. ശംസീറിന് തിരക്ക് മൂലം യാത്ര മാറ്റിവേക്കേണ്ടി വന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ഭർത്താവ് റഹാനും വിവാഹ ചടങ്ങിൽ സംബന്ധിച്ചു.

  • Related Post
X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App