മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് നഗരസഭയിൽ‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്നതിന്റെ ഭാഗമായി കൗൺസിലർമാർ,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് ശുചിത്വ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. ശക്തമായ മണ്‍സൂണ്‍ ആരംഭിക്കാറായതിനാൽ മഴക്കാല പൂര്‍വ്വശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനവും വിപുലമായ ജനപങ്കാളിത്തത്തോടെ നടത്താന്‍ വികസന കാര്യ സ്ഥിരം സമിതി ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തു. ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ ഇതിനായി വാര്‍ഡ് തലത്തില്‍ ശുചീകരണവും ബോധവല്‍ക്കരണവും നടത്താനും തീരുമാനിച്ചു. ഓരോ പ്രദേശത്തെയും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും അണിനിരത്തി ശുചീകരണത്തിനായി വിപുലമായ സന്നദ്ധ പ്രവര്‍ത്തനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സുബ്രമണ്യൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സി.എം.എ ടി .മനോജ് ,കോഡിനേറ്റർ സിജോ, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ, ഹെൽത്ത് സൂപ്പർവൈസർ രാജശേഖരൻ പി.പി എന്നിവർ സംസാരിച്ചു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App