മീറ്റർ മാത്രമുള്ള ഷെഡ്ഡിൽ രണ്ടു മാസത്തെ വൈദ്യുതി ബിൽ 20,000; ഞെട്ടി മംഗളൂരു കച്ചടക്കാരൻ

This browser does not support the video element.

പാതയോരങ്ങളിൽ ഉൾപ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് വസ്ത്രവ്യാപാരം നടത്തുന്ന മംഗളൂരുവിൽ നിന്നുള്ള കച്ചവടക്കാരന് സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഇരുട്ടടി. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിനടുത്ത സ്ഥലം വലിയ തുകയ്ക്ക് പാട്ടത്തിനെടുത്തു സീസൺ കച്ചവടം നടത്താനുള്ള മംഗളൂരു സ്വദേശിയായ മുസ്തഫയ്ക്കു ലഭിച്ചത് 20,000 രൂപയുടെ വൈദ്യുതി ബിൽ. രണ്ടു മാസത്തിലധികമായി ഇദ്ദേഹം അലാമിപ്പള്ളിയിൽ ഷെഡ്ഡ് കെട്ടിയിട്ട്. ഓണത്തിന് റെഡിമെയ്ഡ് തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വില്പന നടത്തുകയായിരുന്നു ലക്ഷ്യം. പാട്ടത്തുകയും അനുബന്ധ ചിലവുകളും അടക്കം ഇതിനോടകം മുസ്തഫയ്ക്ക് രണ്ടു ലക്ഷത്തിലേറെ ചിലവായി. സീസൺ വില്പനയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് വൈദ്യുതി ബോർഡ് കാഞ്ഞങ്ങാട് സെക്ഷൻ ഓഫീസിൽ 3500 രുപ നൽകി മീറ്റർ മാത്രം സ്ഥാപിച്ച വഴിയോരത്തെ കച്ചവട സ്ഥാപനത്തിന് ഇത്രയധികം തുക വൈദ്യുതി ബിൽ ഇനത്തിൽ നൽകേണ്ടതായി വരുന്നത്. അതേ സമയം സാധാരണ കച്ചവട ആവശ്യത്തിന് താത്ക്കാലികമായി മിതമായ നിരക്കിൽ അനുവദിക്കേണ്ട വൈദ്യുതി നിരക്കു പ്രകാരം 7/എ താരിഫ് പ്രകാരമാണ് കണക്ഷൻ അനുവദിച്ച് മീറ്ററിൽ സ്ഥലം ഉടമയുടെ പേരടക്കം രേഖപ്പെടുത്തിയിട്ടുള്ളതെന്നും സെക്ഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ അമ്യൂസ്മെന്റ് പാർക്കുകൾക്കടക്കം വലിയ നിരക്കിൽ താത്ക്കാലികമായി നൽകുന്ന 3/എ വിഭാഗത്തിലാണ് ഈ ചെറു സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകിയിരിക്കുന്നതെന്നും അധികൃതർ പറയുന്നു. ഹോൾഡർ മാത്രം ഫിറ്റാക്കി ബൾബുകൾ പോലുമിടാത്ത ഷെഡ്ഡിന് ഇത്ര ഭീമമായ തുക എങ്ങനെ വന്നുവെന്നതു സംബന്ധിച്ച് അധികൃതർക്കും ഉപഭോക്ത്യ ഫോറത്തിലും പരാതി നൽകുമെന്ന് ഇലക്ട്രീഷനായ സജിത്കുമാർ പറഞ്ഞു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App