ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒരാൾക്ക് പരിക്ക്

എഴുകോൺ കോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞു. ആനയുടെ മുകളിൽ തിടമ്പ് എടുത്തിരുന്ന എഴുകോൺ സ്വദേശി ധനഞ്ജയൻ (32) ന് പരിക്കേറ്റു. കെട്ടുകാഴ്ച കഴിഞ്ഞ് തിടമ്പ് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനപുറത്ത് ഇരുന്നവർ ചാടി രക്ഷപ്പെട്ടു. വിരണ്ട് ഓടിയ ആന ക്ഷേത്രത്തിലെ പ്രധാന ഗേറ്റിന്റെ തൂണും കൽവിളക്കും ഇടിച്ചിട്ട്. തുടർന്ന് ക്ഷേത്രത്തിൽ നിന്നും ഇറങ്ങി ഓടി സമീപത്തെ വീട്ടിൽ ഇരുന്നു രണ്ട് ബൈക്കുകളും മതിലും തകർത്ത് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നു. ശന്താനയി നിന്ന ആനയെ പാപന്മാർ തീറ്റ ഇട്ട്‌കൊടുത്ത് തളയ്‌ക്കുകയയിരുന്നു. തിടമ്പ് ഇറക്കാൻ കുനിഞ്ഞ് നിന്ന ആന പെട്ടെന്ന് നിവർന്നപ്പോൾ ക്ഷേത്ര നടപന്തലിൽ തലയിടിച്ചാണ് ധനഞ്ജയന് പരിക്കേറ്റത്. നിസാര പരിക്കേറ്റ ധനഞ്ജയനെ കുന്ദരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App