ഉണ്ണിത്താന്റെ തെരുഞ്ഞെടുപ്പ് വിജയത്തിന് കെ എം സി സി  തെരുഞ്ഞെടുപ്പ് ഗാനം  പുറത്തിറക്കി 

കാസർഗോഡ് ലോകസഭാ മണ്ഡലം യു.ഡി.എഫ്.സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് വേണ്ടി ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഫാസിസത്തിന്റെ കരങ്ങളിൽ നിന്ന് മതേതര ജനാധിപത്യം പുനഃസ്ഥാപിക്കാൻ കൈപ്പത്തിക്ക് ഒരു വോട്ട് എന്ന പ്രമേയത്തിൽ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. അൽ ബറാഹ കെഎം സി സി ആസ്ഥാനത്തു നടന്ന യു ഡി എഫ് കാസറഗോഡ് ലോകസഭാ മണ്ഡലം തെരഞ്ഞടുപ്പ് കൺവെൻഷനിൽ വെച്ച് എളേറ്റിൽ ഇബ്രാഹിം എൻ ആർ മാഹിൻ നൽകി  പ്രകാശനം  ചെയ്തു. കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്ങര രചന  നിർവഹിച്ചു   കണ്ണൂർ ഷെരീഫാണ് ഗാനം ആലപിച്ചത്.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App