മരിക്കുന്നതിന് മുമ്പ് കുടുംബത്തെയും കൂട്ടി സ്റ്റേഷനിലെത്തി പൊട്ടി കരഞ്ഞിരുന്നുവെന്ന് മകൻ

This browser does not support the video element.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത എ.എസ്.ഐ ബാബു മരിക്കുന്നതിന് മുമ്പ് കുടുംബത്തെയും കൂട്ടി സ്റ്റേഷൻ ഓഫീസറായ സി.ഐ ക്ക് മുന്നിൽ പൊട്ടി കരഞ്ഞിരുന്നുവെന്ന് കോളേജ് വിദ്യാർത്ഥിയായ മകൻ കിരൺ ബാബു. എസ്. ഐ യുടെ പീഢനം മൂലമല്ല മരണമെന്ന് സ്ഥാപിക്കാൻ പൊലീസ് അരങ്ങൊരുക്കുമ്പോഴാണ് മകന്റെ ഈ വെളിപ്പെടുത്തൽ. ആത്മഹത്യ ചെയ്ത എ.എസ്.ഐ ബാബു എസ്.ഐ യിൽ നിന്നുള്ള മാനസിക പീഢനം താങ്ങാനാവാതെ മക്കളെയും ഭാര്യയെയും കൂട്ടി സ്റ്റേഷനിലെത്തി സി.ഐ ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് ബാബുവിന്റെ മകനും വിദ്യാർത്ഥിയുമായ കിരൺ ബാബു പറഞ്ഞു. അച്ഛൻ തയ്യാറാകാൻ പറഞ്ഞെങ്കിലും എങ്ങോട്ടാണെന്ന് അറിയില്ലായിരുന്നുവെന്ന് കിരൺ ബാബു പറഞ്ഞു. സ്റ്റേഷനിലെത്തിയ അച്ഛൻ സി.ഐ യുടെ മുറിയിലേക്ക് പോയി. കിരൺ പിന്നാലെ യെത്തിയപ്പോൾ സ്റ്റേഷനിൽ നിന്ന് അച്ഛൻ പൊട്ടിക്കരയുന്നതാണ് കണ്ടത്. പി.ആറിൽ രേഖപെടുത്തിയാൽ താൻ തൂങ്ങി മരിക്കുമെന്ന് പറഞ്ഞ് കരയുന്ന അച്ഛനെ സഹപ്രവർത്തകർ സമാധാനിപ്പിച്ചു. നാലു മാസം കൂടി കഴിഞ്ഞാൽ എസ്.ഐ യായി ജോലി കയറ്റം ലഭിക്കുമായിരുന്നു ബാബുവിന്. എസ്.ഐ യുടെ ഇടപെടൽ മൂലം ഇത് നഷ്ടപെടുമെന്ന് അച്ഛൻ ഭയപ്പെട്ടിരുന്നുവെന്നും മകൻ പറയുന്നു. മെഡിക്കൽ ലീവെടുത്ത ബാബുവിനെ മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ശുപാർശയും എസ്.ഐ യുടെ തന്ത്രമായിരുന്നുവെന്ന് ആരോപണമുണ്ട്. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ അസുഖമില്ലെന്ന് കണ്ടാൽ വ്യാജരേഖ ചമച്ചതിനടക്കം കേസെടുക്കാനും, അസുഖമുണ്ടെന്ന് കണ്ടെത്തിയാൽ ശാരീരിക ക്ഷമതയില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകുമെന്നും എസ്.ഐ ഭീഷണി പെടുത്തിയതായും സുഹൃത്തുക്കൾ പറയുന്നു.

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App