ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ ഭൗമ ശാസ്ത്രജർ പരിശോധന നടത്തി

This browser does not support the video element.

കട്ടപ്പനയിലും പരിസരത്തും ഉരുൾപൊട്ടൽ സാധ്യത നില നിൽക്കുന്ന പ്രദേശങ്ങളിൽ ഭൗമ ശാസ്ത്ര വിദഗ്ദ്ധർ പരിശോധന നടത്തി. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമുണ്ടായ കട്ടപ്പന തവളപ്പാറ, വി. ടി. പടി, വലിയപാറ മുളകരമേട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഭൗമ ശാസ്ത്ര വിദഗ്ദ്ധ എസ്. ഷിംല റാണി, മണ്ണ് പരിശോധന കേന്ദ്രത്തിൽ നിന്നും അനുലക്ഷ്മി ശങ്കർ, വില്ലേജ് ഓഫീസർ ജൈസൺ ജോർജ്ജ്, കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് നഗരസഭ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. തവളപ്പാറയിൽ മലമുകളിൽ അപകട ഭീഷണിയുയർത്തുന്ന രണ്ട് കുളങ്ങളും പാറകളും ഭൂമി വിണ്ടുകീറിയതും സംഘം പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനും റിപ്പോർട്ട് നൽകും. 

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App