ഒടുവിൽ ക്ഷമ നശിച്ചു; അപകടക്കെണിയായ ഡിവൈഡർ നാട്ടുകാർ തന്നെ പൊളിച്ചു

This browser does not support the video element.

ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ നാട്ടുകാര്‍ തന്നെ അടിമാലി ടൗണില്‍ അപകടം സൃഷ്ടിച്ചിരുന്ന ഡിവൈഡര്‍ പൊളിച്ച് നീക്കി. കഴിഞ്ഞ ദിവസം ഒരു വാഹനം കൂടി ഡിവൈഡറിന് മുകളില്‍ കുരുങ്ങി അപകടമുണ്ടായതിനെ തുടര്‍ന്നാണ് വാഹനയാത്രികരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഡിവൈഡര്‍ പൊളിച്ച് മാറ്റിയത്. അപകടങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ ഡിവൈഡര്‍ പൊളിച്ച് നീക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇതെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയായിരുന്നു. താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്ക് തുറക്കുന്നതിന്റെ ഭാഗമായി ദേശിയപാത 185ല്‍ നിന്നും പ്രവേശന കവാടത്തിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിനായിട്ടായിരുന്നു നാട്ടുകാര്‍ പൊളിച്ചു നീക്കിയ ഡിവൈഡറിന്റെ ഒരു ഭാഗം മാസങ്ങള്‍ക്ക് മുമ്പ് ബന്ധപ്പെട്ട വകുപ്പ് തന്നെ നീക്കം ചെയ്തത്. എന്നാല്‍ ഡിവൈഡറിന്റെ ഒരു ഭാഗം അങ്ങനെ തന്നെ നിന്നിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് സുഗമമായി ആശുപത്രി മുറ്റത്തേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടനു ഭവപ്പെട്ടിരുന്നു.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App