പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി സംസ്ഥാനത്ത് വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. രാവിലെ ഒന്‍പത് മണി മുതലാണ് പല വിതരണ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകള്‍ തുറന്നത്. വോട്ടര്‍പട്ടികയും അനുബന്ധ രേഖളും കൈപ്പറ്റിയ പോളിംഗ് ഓഫീസര്‍മാര്‍ സ്ട്രോംഗ് റൂമില്‍ നിന്ന് വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനും വാങ്ങി ബൂത്തികളിലേക്ക് തിരിച്ചു. ഉച്ചയോടെ വോട്ടിംഗ് മെഷീനിന്‍റെ വിതരണം പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ വോട്ടിംഗ് മെഷീനുകളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തികളാണുള്ളത്. 149 കേന്ദ്രങ്ങളില്‍ നിന്നാണ് ഈ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളെത്തിച്ചത്. സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. . നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം. പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ ബൂത്തുകളില്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App