കല്ലട ബസ്സ് സംഭവം: മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന തുടങ്ങി

മോട്ടോര്‍ വാഹന വകുപ്പ് തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് ക്രമക്കേട് ഉള്ളതായി കണ്ടെത്തി . ഇതുവരെ 25 ബസുകളില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത് .ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടര്‍ന്ന് വരുകയാണ് .അമരവിളയിൽ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തിരുവനന്തപുരത്തേയ്ക്ക് വോൾവോ ബസ്സുകൾ കടത്തി വിടുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്‌സുകള്‍ക്കെതിരായ നടപടികള്‍ സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് ശക്തമാക്കിയത് .പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുക്കാൻ തീരുമാനിച്ചു.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App